Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Authorities Advise

Idukki

ക​ടുത്ത ചൂ​ട്; സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ര്‍

ഇ​ടു​ക്കി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ടു​ത്ത ചൂ​ടു മൂ​ലം ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

സൂ​ര്യാ​ഘാ​തം, ഇ​തു മൂ​ല​മു​ള്ള ശ​രീ​ര ശോ​ഷ​ണം, ചൂ​ടു​കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന പേ​ശിവ​ലി​വ്, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍.

അ​ന്ത​രീ​ക്ഷ താ​പം ഒ​രു പ​രി​ധി​ക്ക​പ്പു​റം ഉ​യ​ര്‍​ന്നാ​ല്‍ മ​നു​ഷ്യശ​രീ​ര​ത്തി​ലെ താ​പ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ക​യും ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​കുന്ന താ​പം ക​ള​യു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് സൂ​ര്യാ​ഘാ​തം. വ​ള​രെ ഉ​യ​ര്‍​ന്ന ശ​രീ​ര​താ​പം, വ​റ്റി വ​ര​ണ്ട ചു​വ​ന്ന ച​ര്‍​മം, ശ​ക്ത​മാ​യ ത​ല​വേ​ദ​ന,ത​ല​ക​റ​ക്കം, വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, അ​പ​സ്മാ​രം, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം വെ​യി​ല​ത്ത് ചെ​ല​വ​ഴി​ക്കു​ന്ന​ത് പൊ​ള്ള​ലേ​ല്‍​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. കു​ട്ടി​ക​ളി​ലും മു​തി​ര്‍​ന്ന​വ​രി​ലു​മാ​ണ് സൂ​ര്യാ​ത​പം കൊ​ണ്ടു​ണ്ടാ​കു​ന്ന പൊ​ള്ള​ലു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത. സൂ​ര്യാ​ത​പം മൂ​ലം പൊ​ള്ള​ല്‍ ഏ​റ്റെ​ന്ന് സം​ശ​യ​മു​ള്ള​വ​രെ വ​ള​രെ പെ​ട്ടെ​ന്ന് ത​ണ​ല​ത്തേ​ക്ക് മാ​റ്റു​ക. ധാ​രാ​ളം വെ​ള്ളം കു​ടി​പ്പി​ക്കു​ക, പൊ​ള്ള​ലേ​റ്റ ഭാ​ഗ​ത്ത് ത​ണു​ത്ത വെ​ള്ളം സാ​വ​ധാ​നം ഒ​ഴി​ക്കു​ക​യോ ത​ണു​ത്ത വെ​ള്ള​ത്തി​ല്‍ മു​ക്കി​യ സ്‌​പോ​ഞ്ച് കൊ​ണ്ട് മൃ​ദു​വാ​യി തു​ട​യ്ക്കു​ക​യോ ചെ​യ്യു​ക.

സൂ​ര്യാ​തപം ഏ​റ്റു​ള്ള ശ​രീ​ര ശോ​ഷ​ണം സൂ​ര്യാ​ഘാ​ത​ത്തേ​ക്കാ​ള്‍ കു​റ​ച്ചു​കൂ​ടി കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. ക​ന​ത്ത ചൂ​ടി​നെത്തുട​ര്‍​ന്ന് ശ​രീ​ര​ത്തി​ല്‍നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍​പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​തി​നെത്തു​ട​ര്‍​ന്നാ​ണ് സൂ​ര്യ​ാത​പം ഏ​ല്‍​ക്കു​മ്പോ​ള്‍ ശ​രീ​ര​ശോ​ഷ​ണം ഉ​ണ്ടാ​കു​ന്ന​ത്.

ക്ഷീ​ണം, ക​ഠി​ന​മാ​യ വി​യ​ര്‍​പ്പ് ,ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ഛര്‍​ദി, അ​സാ​ധാ​ര​ണ​മാ​യ വി​യ​ര്‍​പ്പ്, ക​ഠി​ന​മാ​യ ദാ​ഹം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് തീ​രെ കു​റ​യു​ക​യും ക​ടും മ​ഞ്ഞ നി​റ​മാ​വു​ക​യും ചെ​യ്യു​ക, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍.

പ്രാ​യ​മു​ള്ള​വ​ര്‍, ശി​ശു​ക്ക​ള്‍, കു​ട്ടി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ ,പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള​വ​ര്‍ എന്നിവർക്കും പ്ര​മേ​ഹം, വൃ​ക്ക രോ​ഗ​ങ്ങ​ള്‍, ഹൃ​ദ്രോ​ഗം മു​ത​ലാ​യ രോ​ഗ​മു​ള്ള​വ​ര്‍​ക്കും ചെ​റി​യ രീ​തി​യി​ല്‍ സൂ​ര്യാ​ഘാ​തം ഏ​റ്റാ​ല്‍പോ​ലും ഗു​രു​ത​ര​മാ​യ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഉ​ണ്ടാ​കാം.

വേ​ന​ല്‍​ക്കാ​ല​ത്ത് ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ല്‍പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. വെയി​ല​ത്ത് ജോ​ലി ചെ​യ്യേ​ണ്ടിവ​രു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ഉ​ച്ച​സ​മ​യം വി​ശ്ര​മ​വേ​ള​യാ​യി പ​രി​ഗ​ണി​ച്ച് ജോ​ലിസ​മ​യം രാ​വി​ലെ 11നു ​മു​മ്പും മൂ​ന്നി​നു ശേ​ഷ​വു​മാ​യി ക്ര​മീ​ക​രി​ക്കു​ക. കാ​ഠി​ന്യ​മേ​റി​യ ജോ​ലി​ക​ള്‍ രാ​വി​ലെ​യോ വൈ​കു​ന്നേ​ര​ങ്ങ​ളി​ലോ ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക.​ കു​ട്ടി​ക​ളെ അ​തി​ക​ഠി​ന​മാ​യ വെ​യി​ലു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ക​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക .

കാ​റ്റ് ക​ട​ന്ന് ചൂ​ട് പു​റ​ത്തു പോ​ക​ത്ത​ക്ക വി​ധ​ത്തി​ല്‍ വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നി​ടു​ക. ക​ട്ടി കു​റ​ഞ്ഞ​തും വെ​ളു​ത്ത​തോ ഇ​ളം നി​റ​ത്തി​ലു​ള്ള​തോ ആയ അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ഇ​രു​ത്തി​യി​ട്ട് പോ​കാ​തി​രി​ക്കു​ക. ക​ഫീ​ന്‍ അ​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ള്‍, കൊ​ഴു​പ്പ് കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​ദ്യം എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, ജ​ലാം​ശ​മു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ഴി​ക്കു​ക. വെ​യി​ല​ത്ത് ന​ട​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ല്‍ കു​ട ഉ​പ​യോ​ഗി​ക്കു​ക, ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​പ്പെ​ടു​വി​ക്കു​ന്ന അ​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്കു​ക.

Latest News

Corehub Up